കൊല്ലപ്പെട്ടുവെന്ന് കരുതിയ ഭീകരന്‍ ചാടിയെഴുന്നേറ്റ് വെടിയുതിര്‍ത്തു; അപ്രതീക്ഷിത ആക്രമണത്തില്‍ നാല് പട്ടാളക്കാര്‍ക്ക് വീരമൃത്യു! നാല് ഭീകരരുടെയും ജീവന്‍ എടുത്ത് സൈന്യം

ഏറ്റുമുട്ടല്‍ പൂര്‍ത്തിയായതിനു ശേഷം സൈന്യം വധിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടുക്കുന്ന ആക്രമണം ഉണ്ടായത്.

കാശ്മീര്‍: പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ 40 സൈനികര്‍ക്ക് വേണ്ടി ആരംഭിച്ച തിരിച്ചടി നാൡത്ര പിന്നിട്ടും ശക്തമായി മുന്‍പോട്ട് തന്നെ. ഇപ്പോഴും അതിര്‍ത്തിയില്‍ തിരിച്ചടി ശ്കതമാവുകയാണ്. ഇന്ന് നാല് പട്ടാളക്കാര്‍ വീരമൃത്യു വരിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഏറ്റുമുട്ടലില്‍ മരിച്ചെന്നു കരുതിയ ഭീകരന്‍ ചാടി എഴുന്നേറ്റ് വെടിയുതിര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ നാല് പട്ടാളക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാല് ഭീകരരെയും സൈന്യം വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ പൂര്‍ത്തിയായതിനു ശേഷം സൈന്യം വധിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടുക്കുന്ന ആക്രമണം ഉണ്ടായത്.

വെടിവെപ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ജമ്മുകാശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഇടിഞ്ഞുപൊളിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. ഹന്ദ്വാരയില്‍ 11 മണിക്കൂറോളമാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Exit mobile version