‘പാകിസ്താന്റെ തിടുക്കത്തിനുള്ള നടപടിക്ക് കാരണം മോഡിയുടെ ഭീഷണി’; ബിഎസ് യെദ്യൂരപ്പ

അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ പാകിസ്താന് പ്രത്യാഘാതമുണ്ടാകുമെന്ന് മോഡി മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇതാണ് പാകിസ്താന്റെ തിടുക്കത്തിലുള്ള നടപടിക്കു പിന്നില്‍ എന്നും യെദ്യൂരപ്പ വ്യക്തമാക്കി

കര്‍ണാടക: പാകിസ്താന്‍ അഭിനന്ദന്‍ വര്‍ത്താമാനെ മോചിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭയന്നെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ.

ഒരു ദേശസ്നേഹി എങ്ങനെയായിരിക്കണമെന്ന് അഭിനന്ദന്‍ തെളിയിച്ചെന്നും യെദ്യൂരപ്പ പറഞ്ഞു. പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ആക്രമണം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് യെദ്യൂരപ്പ നേരത്തെ പറഞ്ഞു.

അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ പാകിസ്താന് പ്രത്യാഘാതമുണ്ടാകുമെന്ന് മോഡി മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇതാണ് പാകിസ്താന്റെ തിടുക്കത്തിലുള്ള നടപടിക്കു പിന്നില്‍ എന്നും യെദ്യൂരപ്പ വ്യക്തമാക്കി. നരേന്ദ്രമോഡിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും അണികളോട് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

Exit mobile version