വാഗ അതിര്‍ത്തിയിലെ പതിവ് ചടങ്ങ് റദ്ദാക്കി; അഭിനന്ദനെ കാത്ത് രാജ്യം

വിങ് കമാന്‍ ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതോടെയാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്.

വാഗ; വാഗ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി. വിങ് കമാന്‍
ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ കൈമാറ്റം വൈകിട്ടത്തേക്ക് മാറ്റിയതോടെയാണ് ചടങ്ങ് റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യ എടുത്തത്.

ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്താന്‍ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.

Exit mobile version