മീടൂ; വൈരമുത്തുവിനെതിരെ പരാതി നല്‍കി ഗായിക ചിന്മയി ശ്രീപദ

മനേക ഗാന്ധി സഹായിക്കുമെന്നാണ് കരുതുന്നതെന്നും ചിന്മയി ട്വീറ്റ് ചെയ്തു

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീടൂ ആരോപണങ്ങളുന്നയിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഗായിക ചിന്മയി ശ്രീപദ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കൗണ്‍സിലിന് പരാതി നല്‍കിയിരിക്കുകയാണ് ചിന്മയി. അതോടൊപ്പം മനേക ഗാന്ധി സഹായിക്കുമെന്നാണ് കരുതുന്നതെന്നും ചിന്മയി ട്വീറ്റ് ചെയ്തു.

നാല് മാസം മുമ്പാണ് താന്‍ വൈരമുത്തുവിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നതെന്നും അതിന് ശേഷം തമിഴ് സിനിമാ ലോകം തന്നെ അകറ്റി നിര്‍ത്തുകയാണെന്നും ചിന്മയി ട്വീറ്റ് ചെയ്തു.

വനിതാ കമ്മീഷനുമായി കേസ് ലിങ്ക് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെടേണ്ട വിവരങ്ങള്‍ കൂടി പങ്കുവെക്കണമെന്നും ചിന്മയിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട മനേക ഗാന്ധി ട്വീറ്റ് ചെയ്തു.

സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ തന്നെ സമീപിച്ചുവെന്നും, അതിന് മുമ്പും ജോലിസ്ഥലത്ത് വെച്ച് തന്നെ അപമാനിക്കാന്‍ വീരമുത്തു ശ്രമിച്ചുവെന്നുമായിരുന്നു ചിന്മയിയുടെ ആരോപണം.

Exit mobile version