ദേശീയ പാതയില്‍ വാഹനാപകടം; രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം

അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് ബസിലിടിച്ചായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു, 17 പോലീസുകാര്‍ക്ക് പരിക്കേറ്റു

ഭുവനേശ്വര്‍: ഒഡീഷ ജാര്‍സുഗുഡ ജില്ലയിലെ ബെല്‍പഹറിലെ ദേശീയപാത 49ല്‍ വാഹനാപകടം. അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് ബസിലിടിച്ചായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു, 17 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം.

സംഭവത്തില്‍ പോലീസ് ബസ് പൂര്‍ണമായും ട്രക്കിന്റെ മുന്‍ ഭാഗവും തകര്‍ന്നു. മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധന സഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Exit mobile version