അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യന്‍ നയതന്ത്ര വിജയമെന്ന് അമിത് ഷാ

കുറഞ്ഞത് ഒരു തവണയെങ്കിലും പുല്‍വാമ ഭീകരാക്രമണത്തെ അദ്ദേഹത്തിന് വിമര്‍ശിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ വിമര്‍ശിക്കുകയോ അപലപിക്കുയോ ചെയ്യാത്ത പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാനെ എങ്ങനെ വിശ്വസിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കുറഞ്ഞത് ഒരു തവണയെങ്കിലും പുല്‍വാമ ഭീകരാക്രമണത്തെ അദ്ദേഹത്തിന് വിമര്‍ശിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ചെയ്യാത്തപ്പോള്‍ എങ്ങനെയാണ് ഇമ്രാന്‍ ഖാനെ വിശ്വസിക്കുകയെന്നും അദ്ദേഹത്തില്‍ എന്തെങ്കിലും എങ്ങനെ പ്രതീക്ഷിക്കാനാകുമെന്നും അമിത് ഷാ ചോദിച്ചു. പാകിസ്താന്റെ കസ്റ്റഡിയിലുള്ള വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ അവര്‍ വിട്ടയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ചെത്തിക്കാനായതും ഇന്ത്യയുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു.

Exit mobile version