തീവ്രവാദിയെന്ന് മുദ്രകുത്തി തടവിലിട്ടു, നരകയാതന അനുഭവിച്ചത് 25 വര്‍ഷം; ഒടുവില്‍ 11 മുസ്ലീങ്ങള്‍ക്ക് മോചനം നല്‍കി കോടതി, ഉത്തരവ് തെളിവുകളുടെ അഭാവത്താല്‍

1994 മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് തുടങ്കിലടച്ചത്.

മുംബൈ: തീവ്രവാദിയെന്ന് മുദ്രകുത്തി 25 വര്‍ഷം തടവില്‍ കഴിഞ്ഞ 11 മുസ്ലീങ്ങള്‍ക്ക് മോചനം. മഹാരാഷ്ട്രയിലെ നാസിക് സ്പെഷ്യല്‍ ടാഡാ കോടതിയാണ് ഇവരെ കുറ്റ വിമുക്തരാക്കി കൊണ്ട് ഉത്തരവിട്ടത്. അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ഇവരെ കോടതി കുറ്റവിമുക്തരാക്കിയത്.

ജമാവല്‍ അഹമ്മദ് അബ്ദുള്ള ഖാന്‍, മുഹമ്മദ് യൂനുസ് മുഹമ്മദ് ഇഷാഖ്, ഫറൂഖ് മസീര്‍ ഖാന്‍, യൂസഫ് ഖുലാബ് ഖാന്‍, അയ്യുബ് ഇസ്മൈല്‍ ഖാന്‍, വസീമുദ്ദീന്‍ ഷംസുദ്ദീന്‍, ഷയിഖ ഷാഫി ഷെയ്ക് അസീസ്, അഷ്ഫഖ് സയ്യിദ് മുര്‍തുസ് മീര്‍, മുംതാസ് സയ്യിദ് മുര്‍തുസ് മീര്‍, ഹരോണ്‍ മുഹമ്മദ് ബഫാത്തി, മൗലാന അബ്ദുള്‍ ഖാദര്‍ ഹബീബീ തുടങ്ങിയവര്‍ക്കാണ് 25 വര്‍ഷത്തെ നരകയാതനയ്ക്ക് തിരശീല വീണത്.

1994 മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് തുടങ്കിലടച്ചത്. ബാബറി മസ്ജിദ് ആക്രമിച്ചു ,കശ്മീരില്‍ തീവ്രവാദ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. നാസിക്, ബുസാവല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തീവ്രവാദ ഗ്രൂപ്പ് ആയ ബുസാവല്‍ അല്‍ ജിഹാദിലേക്ക് യുവാക്കളെ ചേര്‍ക്കുന്നു എന്ന കുറ്റവും ഇവര്‍ക്കെതിരെ ആരോപിച്ചിരുന്നു.

Exit mobile version