ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം

ഉറി സെക്ടറിലെ ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് ഇന്നലെ രാത്രിയില്‍ പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും വെടിവെപ്പ്. ഉറി മേഖലയിലാണ് ഇന്ത്യന്‍ സൈന്യത്തിനെതിരെ വീണ്ടും പാക് പ്രകോപനം ഉണ്ടായത്. വെടി നിര്‍ത്തല്‍ ലംഘിച്ചാണ് പാക്കിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ പോസ്റ്റുകളില്‍ വെടിവെയ്പ്പ് നടത്തിയത്.

ഉറി സെക്ടറിലെ ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് ഇന്നലെ രാത്രിയില്‍ പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്. അതേസമയം സംഭവത്തില്‍ പ്രദേശവാസിയായ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version