അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാനുള്ള തീരുമാനം പ്രശംസനീയം; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വാനോളം പുകഴ്ത്തി നവജ്യോത് സിദ്ദു

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു രംഗത്ത്. ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാനുള്ള തീരുമാനത്തെയാണ് സിദ്ധു പ്രശംസിച്ചത്. രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് ഇമ്രാന്‍ സ്വീകരിച്ചതെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.

നേരത്തെ പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്താനെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന് സിദ്ദു പ്രസ്താവിച്ചത് വിവാദമായിരുന്നു.

മോശം വ്യക്തികള്‍ എല്ലാ രാജ്യത്തുമുണ്ടെന്നും അവര്‍ ചെയ്യന്നതിന്റെ പേരില്‍ ഒരു രാഷ്ട്രത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നുമായിരുന്നു സിദ്ദുവിന്റെ നിലപാട്. ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു സിദ്ധു നേരിടേണ്ടി വന്നത്. പ്രതികരണത്തിന് പിന്നാലെ സോണി ടിവിയുടെ കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ദുവിനെ പുറത്താക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version