പാകിസ്താനെതിരെ ഇന്ത്യയുടെ തിരിച്ചടി; രാജ്യത്ത് മോഡി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ

ബിജെപിക്ക് കര്‍ണാടകയില്‍ 22 സീറ്റ് വരെ ലഭിക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞു

ബംഗളൂരു: പാകിസ്താന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയ സംഭവത്തില്‍ രാജ്യത്ത് മോഡി തരംഗം ഉണ്ടാക്കുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ.

ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ സൈന്യത്തിന്റെ ആക്രമണം ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂല വികാരം ഉണ്ടാക്കിട്ടുണ്ടൈന്നും ഇതിന്റെ ഫലം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അറിയാന്‍ കഴിയുമെന്നും യെദ്യൂരപ്പ പറഞ്ഞു. ബിജെപിക്ക് കര്‍ണാടകയില്‍ 22 സീറ്റ് വരെ ലഭിക്കുമെന്നാണ് യെദ്യൂരപ്പ പറഞ്ഞു.

Exit mobile version