കൂട്ടുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച യുവാവ് അറസ്റ്റില്‍

സുഹൃത്തുമായി സംസാരിക്കുന്നതിന്റെ കോള്‍ റേക്കോര്‍ഡുകള്‍ കേട്ട് ഭര്‍ത്താവ് വിഷയത്തെ പറ്റി ഭാര്യയോട് ചോദിച്ചുവെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു

അഹമ്മദാബാദ്: അഹമ്മാദാബാദിലെ റായ്ഖണ്ഡില്‍ ഭാര്യയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
കൂട്ടുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച് വൈഷ്യസഭാണ് പിടിയിലായത്.

സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് നാല്പതുകാരി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുമായി സംസാരിക്കുന്നതിന്റെ കോള്‍ റേക്കോര്‍ഡുകള്‍ കേട്ട് ഭര്‍ത്താവ് വിഷയത്തെ പറ്റി ഭാര്യയോട് ചോദിച്ചുവെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

തുടര്‍ന്ന കുപിതനായ ഭര്‍ത്താവ് ഭാര്യയെ ബെല്‍റ്റ് കൊണ്ടും വടി കൊണ്ടു തല്ലിച്ചതച്ചു അതിന് ശേഷം അബോധാവസ്ഥയിലായ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം ഞായറാഴ്ചയായിരുന്നു. ഗാര്‍ഹിക അധിക്രമത്തിന്റെ പേരില്‍ വൈഷ്യസഭക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version