പ്രാധാനമന്ത്രി മോഡി പങ്കെടുക്കുന്ന സങ്കല്‍പ് റാലിയില്‍ ബോംബിടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

ബീഹാറിലെ പാട്നയിലാണ് സംഭവം. മാര്‍ച്ച് 3നാണ് നരേന്ദ്രമോഡി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്നയില്‍ നടക്കുന്നത്.

പാട്ന: പ്രധാനമന്ത്രി മോഡി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രയ്ക്ക് ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഉദയന്‍ റായ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ പാട്നയിലാണ് സംഭവം. മാര്‍ച്ച് 3നാണ് നരേന്ദ്രമോഡി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്നയില്‍ നടക്കുന്നത്.

വാട്സ്ആപ്പ് വഴിയാണ് ഗാന്ധി മൈദാനത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കല്‍പ് യാത്രയില്‍ സ്ഫോടനം നടത്തുമെന്ന് ഉദയ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഉദയ്‌ക്കെതിരെ അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Exit mobile version