‘ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കണം, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്താന്‍ പതാക പാറും’! ഭീഷണിയുമായി നവാസ് ഷെരീഫിന്റെ സഹോദരന്‍

ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കണം. ഉത്തരവാദിത്തത്തോടെ പെരുമാറുകയും വേണം. തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയല്ല വേണ്ടത്. ഇന്ത്യ യുദ്ധക്കൊതി നിര്‍ത്തണമെന്നും ഷഹബാസ് പറഞ്ഞു.

ന്യൂഡല്‍ഹി: ഏറ്റുമുട്ടാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്താന്‍ പതാക പാറുമെന്ന് പാകിസ്താന്‍ പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്. പാകിസ്താന്‍ നേതാക്കള്‍ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി ഇന്ത്യ കരുതിയാല്‍ അത് വലിയ അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നേതാക്കള്‍ വിവേകപൂര്‍വം ചിന്തിക്കണം. ഉത്തരവാദിത്തത്തോടെ പെരുമാറുകയും വേണം. തെക്കന്‍ ഏഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയല്ല വേണ്ടത്. ഇന്ത്യ യുദ്ധക്കൊതി നിര്‍ത്തണമെന്നും ഷഹബാസ് പറഞ്ഞു.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷെരീഫ്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനും ലഷ്‌കര്‍ ഇ തയ്ബ തലവന്‍ ഹാഫിസ് സയീദിനും സുരക്ഷിത താവളം ഒരുക്കിയത് ഷഹബാസ് ഷെരീഫാണെന്നും റിപ്പോര്‍ട്ട്.

Exit mobile version