അസത്യം പറഞ്ഞ് പരത്തുന്ന മോഡി ഡെങ്കു കൊതുകിനെപ്പോലെയാണ്; വിവാദ പരാമര്‍ശത്തില്‍ വെട്ടിലായി പ്രണീതി

പ്രണീതി ഷോലാപൂരില്‍ നടന്ന പൊതുയോഗത്തിലാണ് മോഡി ജനങ്ങളില്‍ മാരകമായ രോഗം പരത്തുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെപോലെയാണെന്ന് മഹാരാഷ് ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രണീതി ഷിന്‍ഡെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ മോഡിക്കെതിരായ വിവാദ പരാമര്‍ശത്തിലൂടെ വെട്ടിലായി. പ്രണീതി ഷോലാപൂരില്‍ നടന്ന പൊതുയോഗത്തിലാണ് മോഡി ജനങ്ങളില്‍ മാരകമായ രോഗം പരത്തുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടത്.

അസത്യം പറഞ്ഞ് പരത്തുന്ന മോഡി ഡെങ്കുകൊതുകുകളെപോലെയാണ്, ലക്ഷങ്ങള്‍ അക്കൗണ്ടിലിടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മോഡി ഇപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല, ഈ മാരകരോഗത്തെ തുടച്ചുനീക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം പ്രണീതിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രണീതി മാപ്പ് പറയണമെന്നും കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version