‘നിങ്ങള്‍ സുഖമായി ഉറങ്ങിക്കോളൂ, ഞങ്ങള്‍ ഉണര്‍ന്നിരിപ്പുണ്ട്’ പാകിസ്താന്‍ വ്യോമസേനയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് രാത്രി 12 മണിയ്ക്ക്! പിന്നാലെ തകര്‍ത്ത് തരിപ്പണമാക്കി കൊടുത്ത് ഇന്ത്യ; ട്വീറ്റിനെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ

പാക് യുദ്ധവിമാനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് നല്‍കിയ മറുപടിയില്‍ രാജ്യം ഇന്ന് സന്തോഷിക്കുകയാണ്. ഇപ്പോള്‍ പാകിസ്താന്‍ ഡിഫെന്‍സ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ‘നിങ്ങള്‍ നന്നായി ഉറങ്ങിക്കോളൂ..പാകിസ്ഥാന്‍ വ്യോമസേന ഉണര്‍ന്നിരിപ്പുണ്ട്..’ രാത്രി 12 മണിക്കാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇന്ത്യ തകര്‍ന്ന് തരിപ്പണമാക്കി കൊടുത്തത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേയ്ക്കും പാകിസ്താന്‍ നാമവശേഷമാക്കി കൊടുക്കുകയായിരുന്നു.

ഇപ്പോള്‍ ട്രോള്‍ മഴയാണ് ട്വീറ്റിന് താഴെ ലഭിക്കുന്നത്. പാക് യുദ്ധവിമാനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ചത്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷം 12 മിറാഷ് വിമാനങ്ങള്‍ പാകിസ്താന്‍ മണിണിലെ ഭീകരര്‍ക്ക് മറുപടി നല്‍കിയത്. പാക് അധീനകശ്മീരിലെ മൂന്ന് ഭീകരതാവളങ്ങള്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു.

പുലര്‍ച്ചെ 3.30നാണ് ആക്രമണം നടത്തിയത്. ആക്രമണം 21 മിനിറ്റോളം നീണ്ടു. ആക്രമണം പൂര്‍ണ്ണ വിജയമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കിയിരുന്നു. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചിരുന്നു. ബാലാകോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ജയ്‌ഷെ കണ്‍ട്രോള്‍ റൂമുകളും ഇല്ലാതാക്കി. ബാലാകോട്ടയിലേത് ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര താവളമാണ്.

Exit mobile version