ബംഗളൂരു എയറോ ഷോ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീപ്പിടിത്തം; കത്തി നശിച്ചത് 300ഓളം കാറുകള്‍, വീഡിയോ

എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‌പ്പെട്ടത്. നിരവധി അഗ്‌നിസുരക്ഷ സേനകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

ബംഗളൂരു: ബംഗളൂരുവിലെ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ 300ലേറെ കാറുകള്‍ കത്തിനശിച്ചു. കര്‍ണാടക ഫയര്‍ ആന്റഡ് എമര്‍ജന്‍സി ജനറല്‍ എംഎന്‍ റെഡ്ഢിയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

ശനിയാഴ്ച ഉച്ചയോടെ യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‌പ്പെട്ടത്.

നിരവധി അഗ്‌നിസുരക്ഷ സേനകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ കാറുകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സിഗരറ്റില്‍ നിന്നുള്ള തീയാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


കടപാട് മാതൃഭൂമി

Exit mobile version