വെടിയുണ്ടകളുമായി ആര്‍ജെഡി എംഎല്‍എ വിമാനത്താവളത്തില്‍ പിടിയില്‍; കണ്ടെത്തിയത് 10 ബുള്ളറ്റുകള്‍

പട്നക്കുപോവുകയായിരുന്നു എംഎല്‍എ.

ന്യൂഡല്‍ഹി: ബിഹാര്‍ ആര്‍ജെഡി എംഎല്‍എയെ വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ പിടികൂടി. മഥേപുര സദര്‍ എംഎല്‍എ ചന്ദ്രശഖറാണ് പിടിയിലായത്. നേതാവില്‍ നിന്നും 10ഓളം ബുള്ളറ്റുകളും കണ്ടെടുത്തു.

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബാഗേജ് പരിശോധനക്കിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. പട്നക്കുപോവുകയായിരുന്നു എംഎല്‍എ.

മതിയായരേഖകള്‍ ഇല്ലാതിരുന്ന എംഎല്‍എയെ പോലീസിനു കൈമാറി. രണ്ടാഴ്ച മുമ്പ് ജയ്പൂര്‍ സ്വദേശിയായ യാത്രക്കാരനെ 15 വെടിയുണ്ടകളുമായി ഇതേവിമാനത്താവളത്തില്‍ പിടികൂടിയിരുന്നു.

Exit mobile version