പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാര്‍ക്കു വേണ്ടി പരിപാടി; കോണ്‍ഗ്രസ് നേതാവിനു നേരെ നോട്ടുകള്‍ വാരി എറിഞ്ഞ് പ്രവര്‍ത്തകര്‍! വീഡിയോ

റൂര്‍ക്കിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍ കൊടുത്ത സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവിനുനേരെ നോട്ടുകള്‍ വാരിയെറിഞ്ഞ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നേതാവ് വിരേന്ദ്ര റാവത്തിനു നേരെയാണ് പ്രവര്‍ത്തകര്‍ നോട്ടുകള്‍ വാരി എറിഞ്ഞത്.

റൂര്‍ക്കിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 56 ഇഞ്ച് നെഞ്ചുള്ള സിംഹത്തെ ഉണര്‍ത്താനുള്ള ശ്രമമാണിതെന്നാണ് വിരേന്ദ്ര റാവത്ത് പരിഹാസത്തോടെ പറഞ്ഞത്. ശത്രുവിനെ നിശബ്ദനാക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version