ഭീകരവാദത്തെ നേരിടാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി ആരാണ്…? അത് നരേന്ദ്ര മോഡി മാത്രം! സര്‍വ്വെ റിപ്പോര്‍ട്ട് ഇങ്ങനെ

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനാണ് മൂന്ന് ശതമാനം പേര്‍ വോട്ടുചെയ്തത്.

ന്യൂഡല്‍ഹി: ഭീകരവാദത്തെ നേരിടാന്‍ കഴിയുന്ന മികച്ച പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കുന്ന ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണെന്നാണ്. ഇന്ത്യാടുഡേ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ സര്‍വ്വെയിയിലാണ് റിപ്പോര്‍ട്ട്. 49 ശതമാനം പേരാണ് നരേന്ദ്ര മോഡിക്ക് വോട്ടുചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 15 ശതമാനം വോട്ട് മാത്രമെ ലഭിച്ചുള്ളൂ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലായാണ് ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യ ടുഡേയുടെ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ചേര്‍ന്ന് സര്‍വ്വെ നടത്തിയത്.

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിനാണ് മൂന്ന് ശതമാനം പേര്‍ വോട്ടുചെയ്തത്. അറിയില്ല എന്ന ഉത്തരം നല്‍കിയത് 21 ശതമാമനത്തോളം വരും. നരേന്ദ്രമോഡി സര്‍ക്കാരിന്റെ പാകിസ്താന്‍, കാശ്മീര്‍ നയങ്ങള്‍ ശരിയെന്ന് 47 ശതമാനം പേര്‍ പറയുന്നു. യുപിഎ സര്‍ക്കാരിനേക്കാള്‍ മികച്ചതാണിതെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നുണ്ട്. നിലവില്‍ ഭീകരവാദത്തെ നേരിടാന്‍ പാകിസ്താനുമായി യുദ്ധമാണ് വേണ്ടതെന്ന് സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം അഭിപ്രായപ്പെട്ടു.

36 ശതമാനം പേരാണ് യുദ്ധം വേണമെന്ന് ആരാഞ്ഞിട്ടുള്ളത്. 23 ശതമാനം പേര്‍ മിന്നലാക്രമണത്തെ പിന്തുണച്ചു. ബിന്‍ലാദനെതിരെ അമേരിക്ക നടത്തിയതിന് സമാനമായി മസൂദ് അസ്ഹറിനെതിരായി ആക്രമണം വേണമെന്ന് 18 ശതമാനം. സാമ്പത്തികവും നയതന്ത്രപരവുമായി പാകിസ്താനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് 15 ശതമാനം പേര്‍. 2016ലെ മിന്നലാക്രമണം പാക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദത്തെ ഒരുപരിധി വരെ തടയാന്‍ സഹായിച്ചെന്ന് 58 ശതമാനം പേര്‍ പറയുന്നു. 25 ശതമാനം പേരാണ് ഇതിനോട് വിയോജിച്ചത്.

Exit mobile version