പുല്‍വാമ ഭീകരാക്രമണം; കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ മൗനം പാലിച്ച് മോഡി; രൂക്ഷ വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

രാജ്യത്ത് പലയിടത്തും കാശ്മീര്‍ ഉത്പന്നങ്ങള്‍ക്കും കാശ്മീരിലെ ജനങ്ങള്‍ക്കും ആളുകള്‍ വിലക്കു ഏര്‍പ്പെടുത്തിയിരുന്നു.

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ആക്രണങ്ങളില്‍ മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള. രാജ്യത്ത് പലയിടത്തും കാശ്മീര്‍ ഉത്പന്നങ്ങള്‍ക്കും കാശ്മീരിലെ ജനങ്ങള്‍ക്കും ആളുകള്‍ വിലക്കു ഏര്‍പ്പെടുത്തിയിരുന്നു.

ഡെറാഡൂണില്‍ മാത്രം നിരവധി കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. നാല്‍പതു ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടാവുകയും നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ ജമ്മു കശ്മീരിലേക്ക് പാലായനം ചെയ്യുകയും ചെയ്തിരുന്നു.

പ്രിയപ്പെട്ട പ്രധാനമന്ത്രീ, കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാമോ. അതല്ല നിങ്ങളുടെ ശ്രദ്ധ ഇങ്ങ് കാശ്മീര്‍ വരെ എത്തില്ലെന്നുണ്ടോ’- ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്തയില്‍ വെച്ച് കാശ്മീര്‍ സ്വദേശിയെ അക്രമത്തിനിരയാകുന്ന വിഡിയോ പങ്കു വെച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍. താന്‍ മമതാ ബാനര്‍ജിയുമായി സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അറസ്റ്റിലായ കുറ്റവാളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മമത ഉറപ്പു നല്‍കിയതായി ഒമര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

Exit mobile version