പ്രധാനമന്ത്രി പദം സ്വപ്‌നം കാണേണ്ട; അടുത്ത രണ്ട് തെരഞ്ഞെടുപ്പിലേയ്ക്കും ആ സ്ഥാനം ബുക്ക്ഡാണ്! ഫഡ്‌നാവിസ്

മഹാരാഷ്ട്രയില്‍ നിന്ന് ശരദ് പവാറോ നിതിന്‍ ഗഡ്കരിയോ ആര് പ്രധാനമന്ത്രിയാകും എന്നായിരുന്നു ചോദ്യം.

മുംബൈ: അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലേയ്ക്കുള്ള പ്രധാനമന്ത്രി പദവി ബുക്ക്ഡാണെന്ന് തുറന്ന് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഒരു പരിപാടിക്കിടെ ചലച്ചിത്ര താരം റിതേഷ് ദേശ്മുഖ് ഉന്നയിച്ച ചോദ്യത്തിനായിരുന്നു ഫഡ്നാവിസിന്റെ മറുപടി.

മഹാരാഷ്ട്രയില്‍ നിന്ന് ശരദ് പവാറോ നിതിന്‍ ഗഡ്കരിയോ ആര് പ്രധാനമന്ത്രിയാകും എന്നായിരുന്നു ചോദ്യം. ‘ഈ ചോദ്യം തന്നെ ഉദിക്കില്ല. കാരണം പ്രധാനമന്ത്രി സ്ഥാനം ഇപ്പോള്‍ തന്നെ ബുക്ക്ഡാണ്. ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല 2024 ലെ തെരഞ്ഞെടുപ്പിലേക്കും ബുക്ക്ഡാണ്. ഇങ്ങനെയാണെങ്കിലും മഹാരാഷ്ട്രയില്‍ നിന്ന് ആര് പ്രധാനമന്ത്രിയായാലും തനിക്ക് കൂടുതല്‍ സന്തോഷം’-ഫഡ്നാവിസ് പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിക്കും തുല്യ സീറ്റുകളാണ് ലഭിക്കുന്നതെങ്കില്‍ ഏത് പാര്‍ട്ടിക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം എന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ രഹസ്യമായി തുടരുമെന്നും ഫഡ്‌നാവിസ് പറയുന്നു.

Exit mobile version