ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയര്‍മാന്‍ കരിന ക്രിപലാനി രാജിവെച്ചു

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ മീടൂ വിന്റെ ഭാഗമായി ലൈംഗികാരോപണം ഉണ്ടായതിന് പിന്നാലെയാണ് ക്രിപാലിനിയുടെ രാജി

ന്യൂഡല്‍ഹി: ബിസിസിഐയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയര്‍മാന്‍ കരിന ക്രിപാലിനി രാജിവെച്ചു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ മീടൂ വിന്റെ ഭാഗമായി ലൈംഗികാരോപണം ഉണ്ടായതിന് പിന്നാലെയാണ് ക്രിപാലിനിയുടെ രാജി.

എന്നാല്‍ കുറെ നാളുകളായി രാജിവെയ്ക്കാന്‍ ആലോചിച്ചുവരികയാണെന്നും നിലവിലെ സംഭവ വികാസങ്ങള്‍ രാജിയുമായി ബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നും അവര്‍ വ്യക്തമാക്കി.

മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് ജോഹ്രിക്കെതിരെ ക്രിക്കറ്റ് അസോസിയേഷനുകളുടെ പരാതിയില്‍ ബിസിസിഐ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു വേണ്ടി സ്വതന്ത്ര മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു.

അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബിസിസിഐ സിഒഎ ചെയര്‍മാന്‍ വിനോദ് റായ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിപലാനി രാജിവെച്ചത് ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Exit mobile version