വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകും മുന്‍പേ പ്രിയതമന്‍ രാജ്യത്തിനായി ജീവന്‍ നല്‍കി; അന്ത്യ ചുംബനം നല്‍കിയപ്പോള്‍ അവള്‍ അവസാനമായി പറഞ്ഞു ‘ഐ ലവ് യു’! ഉള്ളുലച്ച് വീഡിയോ

മൃതദേഹത്തിന് അരികില്‍ കൂളിംഗ് ഗ്‌ളാസ് ധരിച്ചു നില്‍ക്കുന്ന വ്യക്തി തന്റെ കണ്ണുനീര്‍ ആരും കാണാതെ തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.

ഡെറാഡൂണ്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച ആക്രമണമാണ് പുല്‍വാമയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 40 ജവാന്മാരുടെ ജീവനാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. രാജ്യമെമ്പാടും ഉള്ളുലയ്ക്കുന്നതും ചങ്ക് തകരുന്നതുമായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെടുന്നത്. ആ കണക്കില്‍ വീഡിയോ സഹിതം ഒന്നു കൂടി എത്തുകയാണ്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട വീരസൈനികന് ഭാര്യ നല്‍കുന്ന യാത്രയയപ്പാണ് ഇവിടെ ഉള്ളം തകര്‍ക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നതിനു മുന്‍പേയാണ് പ്രിയതമന്‍ തന്റെ രാജ്യത്തിനായി ജീവന്‍ നല്‍കിയത്. ഇതിന്റെ ആഘാതത്തില്‍ നിന്നും ഇവര്‍ ഇനിയും മുക്തമായില്ല. സേനാ വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ ഉത്തരാഖണ്ഡ് സ്വദേശി മേജര്‍ വിഎസ് ദൗണ്ഡിയാല്‍ കഴിഞ്ഞ ദിവസമാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ദൗണ്ഡിയാലിനു ഭാര്യ നികിത നല്‍കിയ അന്ത്യചുംബനവും, ഒപ്പം ‘ ഐ ലവ് യു” എന്ന വക്കും കേട്ടപ്പോള്‍ മൃതദേഹത്തിന് അരികില്‍ കൂളിംഗ് ഗ്‌ളാസ് ധരിച്ചു നില്‍ക്കുന്ന വ്യക്തി തന്റെ കണ്ണുനീര്‍ ആരും കാണാതെ തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. പിങ്ലനില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണു സുരക്ഷാസേന സ്ഥലം വളഞ്ഞത്. തിരച്ചിലിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഭീകരര്‍ നടത്തിയ വെടിവയ്പാണു മേജര്‍ ദൗണ്ടിയാല്‍ കൊല്ലപ്പെടുന്നത്.

Exit mobile version