പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ജില്ല വിടണം; മുന്നറിപ്പുമായി രാജസ്ഥാനിലെ ബിക്കാനിര്‍ മജിസ്‌ട്രേറ്റ്

ബിക്കാനിര്‍ പ്രാദേശിക ഭരണകൂടം സിആര്‍പിസി 144-ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിന് പുറമെ പാക് പൗരന്മാര്‍ക്കു താമസസൗകര്യം തൊഴിലും നല്‍കരുതെന്ന് നിര്‍ദേശം നല്‍കി

ബിക്കാനിര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലയില്‍ നിന്ന് പാകിസ്താന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിട്ടു.

ബിക്കാനിര്‍ പ്രാദേശിക ഭരണകൂടം സിആര്‍പിസി 144-ാം വകുപ്പ് പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതിന് പുറമെ പാക് പൗരന്മാര്‍ക്കു താമസസൗകര്യം തൊഴിലും നല്‍കരുതെന്ന് നിര്‍ദേശം നല്‍കി. അയല്‍രാജ്യവുമായി നേരിട്ടോ അല്ലാതെയോ വ്യാപാര പങ്കാളിത്തവും പാടില്ലെന്നും ഉത്തരവു ചൂണ്ടിക്കാട്ടുന്നു.

അപരിചിതരായ ആളുകളുമായി സൈനിക നീക്കങ്ങളുടെ വിവരങ്ങള്‍ ഫോണില്‍ കൈമാറാന്‍ പാടില്ല. പാക്കിസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകള്‍ ബിക്കാനിര്‍ ജില്ലയില്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി.

എന്നാല്‍ വിദേശ റജിസ്ട്രേഷന്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാക് പൗരന്മാര്‍ക്ക് ഇതു ബാധകമല്ല. രണ്ടു മാസത്തേക്കാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

Exit mobile version