‘ശല്യപ്പെടുത്തരുത്’ എന്ന ബോര്‍ഡ് എഴുതി ഇട്ട് അകത്തു കയറി, യുവതിയെ തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി! മലയാളി വനിതാ മാനേജരുടെ മരണം കൊലപാതകം! ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍

ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂര്‍ സ്വദേശിയായ ലെയ്ഷ്റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്.

ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മലയാളി വനിതാ എച്ച്ആര്‍ മാനേജരെ മരിച്ച നലിയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തൃശ്ശൂര്‍ കടപ്പുറം സ്വദേശിനി രജിതയെയാണ് (33) വൈറ്റ് ഫീല്‍ഡിലെ ക്രസ്റ്റ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ സംഭവം ഹോട്ടല്‍ തൊഴിലാളിയെ ചോദ്യം ചെയ്തതോടെയാണ് ഗതി മാറിയത്.

ഹോട്ടലിലെ അലക്കുതൊഴിലാളിയായ മണിപ്പൂര്‍ സ്വദേശിയായ ലെയ്ഷ്റാം ഹെംബ സിങ് (21) ആണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വൈദേഹി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൃതദേഹപരിശോധനയില്‍ യുവതിയെ കൊന്നതാണെന്ന് വ്യക്തമായിരുന്നു. ഇരുമ്പുവടികൊണ്ട് രജിതയുടെ തലയില്‍ അടിച്ചുവീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരികയാണ്.

ഫെബ്രുവരി എട്ടുമുതല്‍ രജിത താമസിച്ചിരുന്ന 701-ാം നമ്പര്‍ മുറിയുടെ വാതിലില്‍ ‘ശല്യപ്പെടുത്തരുത്’ എന്ന ബോര്‍ഡ് തൂക്കിയിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴിനല്‍കി. മുറി പൂട്ടിയനിലയിലായിരുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് പ്രതി മുറിക്കുള്ളില്‍ കടന്നത്. കൃത്യത്തിനുശേഷം പുറത്തുനിന്നു പൂട്ടുകയായിരുന്നു. മുറിയില്‍നിന്ന് നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

3500 രൂപയും രജിതയുടെ രണ്ടു മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍ താമസിച്ചിരുന്ന രജിത മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. മാസത്തില്‍ 15 ദിവസം ഇവര്‍ കമ്പനിയുടെ ബംഗളൂരു ശാഖയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സമയത്ത് സ്ഥിരമായി ക്രസ്റ്റ് ഹോട്ടലിലായിരുന്നു മുറിയെടുത്ത് താമസിച്ചിരുന്നത്. ഫെബ്രുവരി ഒമ്പതിന് ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാന്‍ മുറിതുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Exit mobile version