അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരും, തിരിച്ചടി ഉറപ്പ്, പ്രധാനമന്ത്രി; പാക്കിസ്താനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തും, അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ഒരു തിരിച്ചടി അനിവാര്യമാണെന്നും അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ധൈര്യത്തിലും ശൗര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടേിച്ചേര്‍ത്തു.

അതേസമയം നേരത്തെ പാക്കിസ്താനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടത്തുമെന്നും വിദേശ കാര്യമന്ത്രാലയം ഇതിന് സാധ്യമായ എല്ലാ നയന്ത്ര നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും ഇന്ത്യന്‍ സൈനികരെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന് സേനാ മേധാവികളും ഐബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്റലിജന്‍സും ചര്‍ച്ചയില്‍ പങ്കെടുത്തു.

Exit mobile version