ജമ്മുകാശ്മീര്‍ തീവ്രവാദി ആക്രമണം; ജവാന്മാരുടെ മരണ സംഖ്യ 20 ആയി

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ജവാന്മാരുടെ മരണ നിരക്ക് വര്‍ധിച്ചു. 10 പേര്‍ കൂടി മരിച്ചുവെന്നാണ് സ്ഥിരീകരണം. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നെക്കുമെന്നാണ് നിഗമനം.

സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ സ്‌ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റിയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം.

ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് ഇത്. ഉറി ആക്രമണത്തില്‍ 17 സൈനികരാണ് കൊലപ്പെട്ടിരുന്നത്.

Exit mobile version