മദ്യം കുടിപ്പിച്ചും നഗ്നരാക്കിയും റാഗിംഗ്, പീഡനം തുടര്‍ന്നത് നീണ്ട അഞ്ച് മണിക്കൂര്‍! മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഗിരിരാജ് സിംഗ് (21), മോഹിത് (20), ഉദിത് കുമാര്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

ഉദായ്പൂര്‍: ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാംഗിംഗ് ചെയ്ത് സീനിയര്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍. അഞ്ച് മണിക്കൂറോളമാണ് പീഡനം തുടര്‍ന്നത്. മദ്യം കുടിപ്പിച്ചും നഗ്നരാക്കിയുമായിരുന്നു ക്രൂരത. രാജസ്ഥാന്‍ ഉദായ്പൂരിലെ നഴ്‌സിംഗ് കോളജിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗിരിരാജ് സിംഗ് (21), മോഹിത് (20), ഉദിത് കുമാര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥി ഒളിവിലാണ്. സര്‍ക്കാരിന്റെ കീഴിലുള്ള രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണിവര്‍. ഇവരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.

25,000 വീതം ഓരോരുത്തരില്‍ നിന്ന് പിഴയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാം വര്‍ഷ-മൂന്നാം വര്‍ഷം വിദ്യാര്‍ഥികള്‍ക്കെതിരെ ബുധനാഴ്ചയാണ് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

Exit mobile version