ജമ്മു കാശ്മീരിലെ സ്‌കൂളിനുള്ളില്‍ ബോംബ് സ്‌ഫോടനം; 10 കുട്ടികള്‍ ആശുപത്രിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയിലെ സ്‌കൂളിനുള്ളില്‍ ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ പത്താം ക്ലാസിലുണ്ടായിരുന്ന 10 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗത്ത് കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ഒരു പ്രൈവറ്റ് സ്‌കൂളിന് അകത്ത് വച്ച് ബോംബ് പൊട്ടുകയായിരുന്നു. ഏത് തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Exit mobile version