ഭീമ കൊറേഗാവ് കേസ്; ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി; കുറ്റപത്രം വൈകുന്നതിനാല്‍ ജാമ്യം നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ആരോപണ വിധേയരായ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കല്‍ നീളും. കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു.

കുറ്റപത്രം ഫയല്‍ ചെയ്യാന്‍ 90 ദിവസത്തില്‍ അധികം സമയം അനുവദിക്കാനാകില്ല എന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല എങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണം എന്ന വ്യവസ്ഥയുടെ ആനുകൂല്യം ഇതോടെ ജയിലില്‍ കഴിയുന്ന അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ലഭിക്കില്ല.

ഇതോടെ സ്ഥിരം ജാമ്യം ലഭിക്കാന്‍ ഇനി പ്രതികള്‍ക്ക് വിചാരണ കോടതിയെ സമീപിക്കേണ്ടി വരും. സുരേന്ദ്ര ഗഡ്‌ലിംഗ്, സുധീര്‍ ധാവ്‌ലെ, മഹേഷ് റാവത്ത്, റൊണ വില്‍സണ്, ഷോമ സെന്‍ എന്നിവര്‍ക്കെതിരായ കേസിലാണ് നടപടി.

Exit mobile version