കോടതിയലക്ഷ്യ കേസ്; അനില്‍ അംബാനി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും

പിഴ നല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സോണി എറിക്‌സണ്‍ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍ ഹാജരാകും. ഇന്നലെ അനില്‍ അംബാനി കോടതിയില്‍ ഹാജര്‍ ആയിരുന്നെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
മൊബൈല്‍ കമ്പനിയായ സോണി എറിക്സണ്‍ ഇന്ത്യക്ക് നല്‍കാനുള്ള 550 കോടി നല്‍കാത്തതിനെ തുടര്‍ന്നാണ് അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ കൊടുക്കേണ്ടിയിരുന്ന തുക നല്‍കാത്തതിനെ തുടര്‍ന്നാണ് സോണി എറിക്സിന്‍ ഇന്ത്യ കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷന്‍ ആയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പിഴ നല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് സോണി എറിക്‌സണ്‍ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. 1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടായ ഒത്തുതീര്‍പ്പില്‍ ഇത് 550 കോടിയായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഈ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് സോണി എറിക്‌സണ്‍ കമ്പനി കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

Exit mobile version