മകന്റെ വിവാഹത്തിന് എംകെ സ്റ്റാലിനും ക്ഷണം; വീട്ടിലെത്തി ക്ഷണിച്ച് മുകേഷ് അംബാനിയും ഭാര്യയും

ഇതിന്റെ ചിത്രങ്ങള്‍ സ്റ്റാലിന്‍ തന്നെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ചെന്നൈ: രാജസ്ഥാനിനെ നടുക്കിയതും ഞെട്ടിച്ചതുമായ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ തന്റെ മകന്റെയും വിവാഹം നടത്താന്‍ ഒരുങ്ങുകയാണ് അംബാനി. ഇതിനായി പല പ്രമുഖരെയും ക്ഷണിച്ച് തുടങ്ങി.

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മുകേഷ് അംബാനിയും നിത അംബാനിയും മകന്റെ വിവാഹക്ഷണകത്ത് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ സ്റ്റാലിന്‍ തന്നെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

മുംബൈയിലെ ഒരു ക്ഷേത്രത്തിലാണ് ആദ്യ ക്ഷണകത്ത് നല്‍കിയത്. അടുത്ത മാസമാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത.

Exit mobile version