എം നാഗേശ്വര്‍ റാവുവിന് കോടതി അലക്ഷ്യത്തിന് ശിക്ഷ; 1 ലക്ഷം രൂപയും കോടതി പിരിയും വരെ നില്‍ക്കാനും നിര്‍ദേശം

ന്യൂഡല്‍ഹി: സിബിഐ മുന്‍ താത്കാലിക ഡയറക്റ്റര്‍ എം നാഗേശ്വര്‍ റാവുവിന് കോടതി അലക്ഷ്യത്തിന് ശിക്ഷ. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മുസ്സാഫര്‍പൂര്‍ അഭയ കേന്ദ്രം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റിയതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒരു ലക്ഷം പിഴയും , കോടതി പിരിയുന്നത് വരെ കോടതിയില്‍ നില്‍ക്കാനുമാണ് എം നാഗേശ്വര്‍ റാവുവിനൊട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുസ്സാഫര്‍പൂര്‍ അഭയ കേന്ദ്ര കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റിയ സംഭവത്തില്‍ റാവു മാപ്പ് എഴുതി നല്‍കിയെങ്കിലും മാപ്പ് അപേക്ഷ കോടതി തള്ളിയിരുന്നു.

നാഗേശ്വര്‍ റാവുവിന് പുറമെ സിബിഐ പ്രോസിക്യുഷന്‍ ഡയറക്റ്റര്‍ എസ് വാസു റാമിനും കോടതി അലക്ഷ്യത്തിന് ശിക്ഷ.

Exit mobile version