ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തര്‍ക്കം; ആഢംബര ഹോട്ടലിലെ വിവാഹ വേദിയില്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്, ഹോട്ടല്‍ ‘ഫൈറ്റ്ക്ലാബ്ബായി’ മാറിയത് നിമിഷങ്ങള്‍ക്കുള്ളില്‍

ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം ഏറ്റത്.

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തിനിടെ ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഭക്ഷണം വിളമ്പിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്.

ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനം ഏറ്റത്. വിവാഹവേദി ഫൈറ്റ്ക്ലബ്ബായി മാറിയത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. കൂട്ടത്തല്ലിനിടയില്‍ ഹോട്ടലിലെ ഉപകരണങ്ങളും മറ്റും അടിച്ച് തകര്‍ക്കപ്പെടുകയും ചെയ്തു. ഡല്‍ഹിയിലെ ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്

നിരവധി ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തി ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

Exit mobile version