സുപ്രീംകോടതിയെ വെല്ലുവിളിച്ച് സന്യാസിമാര്‍! ഈ മാസം 21ന് തന്നെ അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി

പ്രയാഗ്‌രാജ്: അയോധ്യയില്‍ രാമക്ഷേത്രത്തിന് ഈ മാസം 21ന് തന്നെ തറക്കല്ലിടുമെന്ന് ആവര്‍ത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാര്‍ ഇതിനായി പ്രയാഗ് രാജില്‍ നിന്ന് അയോധ്യയിലേക്ക് തിരിക്കുമെന്നും സ്വാമി അറിയിച്ചു. നേരത്തെ കുംഭമേളയ്ക്കിടെ നടന്ന സന്യാസിമാരുടെ യോഗത്തില്‍ വച്ച് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

ലോക്‌സഭയില്‍ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാന്‍ ശ്രമിക്കാത്ത എന്‍ഡിഎ സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.

Exit mobile version