ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയത്; ഇവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണം; അജയ് ദേവ്ഗണ്‍

ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയതെന്നും ഇവര്‍ക്കെതിരെ നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മുംബൈ: കഴിഞ്ഞ കുറേ നാളുകളായി ബോളിവുഡിനെ പിടിച്ച് കുലുക്കിയ മീടു ആരോപണങ്ങളില്‍ താന്‍ ഞെട്ടിപ്പോയെന്ന് ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍. ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയതെന്നും ഇവര്‍ക്കെതിരെ നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പ്രതികരിച്ചു.

നാന പടേക്കറിനെതിരെ ആരോപണമുയര്‍ത്തിയ തനുശ്രീയാണ് മീടു ആരോപണത്തിന് ബോളിവുഡില്‍ തുടക്കമിട്ടത്. സംവിധായകരായ രാജ്കുമാര്‍ ഹിറാനി, സുഭാഷ് ഗായ്, സാജിദ് ഖാന്‍, വികാസ് ബല്‍, രജത് കപൂര്‍ എന്നിവരും നടന്‍മാരായ അലോക് നാഥ്, നാനപടേക്കര്‍, ഗായകന്‍ കൈലാഷ് ഖേര്‍, എന്നിവരാണ് ബോളിവുഡില്‍ മീടു മൂവ്മെന്റില്‍ കുടുങ്ങിയവരില്‍ പ്രമുഖര്‍.

‘ചിലര്‍ സ്ത്രീകളോട് മോശമായാണ് പെരുമാറുന്നത്. എന്ന് കരുതി എല്ലാവരും അതുപോലെയല്ല. ചിലപേരുകള്‍ എന്നെ ഞെട്ടിച്ചു. ഈ വിഷയത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ എനിക്കാകില്ല. കാരണം ഒരാള്‍ കുറ്റകാരനാണോ അല്ലയോ എന്ന് വിധി പറയാന്‍ ഞാന്‍ വളര്‍ന്നട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version