രാജസ്ഥാനില്‍ പിടിമുറുക്കി പന്നിപ്പനി; അഞ്ച് പേര്‍ കൂടി മരിച്ചു, മരണം 100 കവിഞ്ഞു!

കഴിഞ്ഞ ദിവസവും 61 പേരില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിന്നു.

ജയ്പുര്‍: രാജസ്ഥാനില്‍ പന്നിപ്പനി വീണ്ടും ശക്തപ്രാപിക്കുന്നു. പന്നിപ്പനി ബാധിച്ച് രാജസ്ഥാനില്‍ അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 105 ആയി. ബാര്‍മര്‍, ഗംഗാനഗര്‍, ഭില്‍വാര എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്.

കഴിഞ്ഞ ദിവസവും 61 പേരില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിന്നു. ഇതോടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 2854 ആയി. ജയ്പൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോധബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version