മാര്‍ബിളിന്റെ കഷ്ണം മൈക്കാക്കി, കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത് കുട്ടി റിപ്പോര്‍ട്ടര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ദക്ഷിണ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള പതിനഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്

ഷോപ്പിയാന്‍: സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും ഓരോ താരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കാശ്മീരിലെ മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്ത ഒരു കുട്ടി റിപ്പോര്‍ട്ടറാണ്. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള പതിനഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

കുട്ടി റിപ്പോര്‍ട്ടര്‍ ഐദുഹ ഇഖ്ബാല്‍ തന്റെ ഒരു മിനുട്ട് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രദേശത്തെ മഞ്ഞ് വീഴ്ച്ചയെ കുറിച്ച് വളരെ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ബിളിന്റെ കഷ്ണം മൈക്കായി ഉപയോഗിച്ചാണ് കുട്ടി റിപ്പോര്‍ട്ടര്‍ കനത്ത മഞ്ഞ് വീഴ്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം ‘കുട്ടി റിപ്പോര്‍ട്ടര്‍’ ഐദുഹയുടെ റിപ്പോര്‍ട്ടിംഗിനെ ദേശീയ തലത്തിലെയും കാശ്മീരിലെയും മാധ്യമ പ്രവര്‍ത്തകര്‍ വളരെ ആവേശത്തേടെയാണ് സ്വീകരിച്ചിരിക്കുന്നത്. ശരിക്കും പ്രൊഫഷനല്‍ സ്‌റ്റൈല്‍ തന്നെയാണെന്നാണ് ഏവരും കുട്ടി റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരേ സ്വരത്തില്‍ പറയുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഫഹദ് ഷായും ബര്‍ഖ ദത്തും ഐദുഹയുടെ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ച് സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version