തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് വിശ്വാസ് വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ചില്‍ സരസ്വതി പൂജ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങിന് എത്തിയപ്പോള്‍ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു.

37 കാരനായ ബിശ്വാസ് നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, സംഭവത്തിന് പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍ ആരോപിച്ചു. എന്നാല്‍ ബിജെപി സംസ്ഥാന ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപണം നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ദിലീപ് പറഞ്ഞു.

Exit mobile version