“രാഹുല്‍ ബാബ”യുടെ കുടുംബം 55 വര്‍ഷം ഭരിച്ചിട്ടും കൊണ്ടു വരാത്ത മാറ്റം മോഡിജി 55 മാസങ്ങല്‍ കൊണ്ട് നടപ്പാക്കി; അമിത് ഷാ

പൂനെ; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമ്പത്തി അഞ്ച് വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയില്‍ മാറ്റം കൊണ്ട് വരുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് അമിത് ഷാ. പൂനെയില്‍ നടന്ന ബിജെപി റാലിക്കിടെയായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

‘രാഹുല്‍ ബാബയും കുടുംബവും കൂടി 55 വര്‍ഷം ഇന്ത്യ ഭരിച്ചു. ഇതൊരു ചെറിയ കാലമല്ല. എന്നാല്‍ ഇന്ത്യയില്‍ മാറ്റം കൊണ്ട് വരുന്നതില്‍ കോണ്‍ഗ്രസ് പരാജയമായിരുന്നു. കോണ്‍ഗ്രസിന് 55 വര്‍ഷം കൊണ്ട് കഴിയാത്തത് മോഡിജി 55 മാസം കൊണ്ട് നടപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞുരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കുടുംബാധിപത്യം പ്രോത്സാഹിപ്പിക്കുകയാണെന്നും ഷാ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെടുത്തിയാണ് അമിത് ഷായുടെ വിമര്‍ശനം.

Exit mobile version