2013 ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപം; നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്

ലക്നൗ: 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന മുസഫര്‍നഗറിലും പരിസരപ്രദേശങ്ങളലും ഉണ്ടായ വര്‍ഗീയ കലാപങ്ങളിലെ നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

ഇത് സംബന്ധിച്ച സ്പെഷ്യല്‍ സെക്രട്ടറി ജെപി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും മുസഫര്‍ നഗര്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യതിരുന്നു. കവര്‍ച്ച, സ്ഫോടക വസ്തുക്കള്‍ കൈവശംവെക്കല്‍, മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ആരാധനാലയങ്ങളില്‍ വൃത്തികേടാക്കുക തുടങ്ങിയ കുറ്റം ചുമത്തിയ കേസുകളാണ് പിന്‍വലിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് 1480 പേരെ അറസ്റ്റ് ചെയ്തു.

Exit mobile version