ലഡാക്കിലെ ആദ്യ സര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി

ഐഐടിയും ഐഐഎംസിയും ഉള്‍പ്പടെ നാല് യൂണിവേഴ്‌സിറ്റികളാണ് ജമ്മുപ്രദേശത്ത് ഇപ്പോള്‍ ഉള്ളത്

ലഡാക്ക്: ലഡാക്കിലെ ആദ്യ സര്‍വകലാശാല ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. 2018 ഡിസംബര്‍ 15ന് ജമ്മു കശ്മീര്‍ അഡിമിനിസ്ട്രേഷന്‍ ലഡാക്കിലെ ആദ്യ സര്‍വകലാശാലക്ക് അംഗീകാരം നല്‍കി. നിലവില്‍ ഐഐടിയും ഐഐഎംസിയും ഉള്‍പ്പടെ നാല് യൂണിവേഴ്‌സിറ്റികളാണ് ജമ്മുപ്രദേശത്ത് ഇപ്പോള്‍ ഉള്ളത്.

എന്നാല്‍ കശ്മീര്‍ താഴ്‌വരയില്‍ എന്‍ഐടി(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കൂടാതെ മുന്ന് യൂണിവേഴ്‌സിറ്റികള്‍ വേറെയുണ്ട്. ലേ, കാര്‍ഗില്‍, നുബ്രാ, സാന്‍സ്‌കാര്‍, ഡ്രാസി, കാട്‌സി പ്രദേശങ്ങളിലെ ഡിഗ്രി കോളേജുകള്‍ ചേര്‍ന്ന ക്ലസ്റ്റര്‍ സര്‍വകലാശാലയാണ് ലഡാക്കില്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.

Exit mobile version