വജ്രമുണ്ടെന്ന ധാരണയില്‍ 1000 കിലോ ഭാരമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ചു; വിഗ്രഹം തീര്‍ത്തത് ഗ്രാനൈറ്റില്‍! അമളി പറ്റിയ മോഷണ സംഘം ഒടുവില്‍ അറസ്റ്റില്‍

സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

രാമചന്ദ്രപുരം: ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയിലെ അതിപുരാതന ശിവക്ഷേത്രത്തില്‍ നിന്നും നന്ദി വിഗ്രഹം മോഷ്ടിച്ചു. ഗ്രാനൈറ്റില്‍ തീര്‍ത്ത 1000 കിലോ വരുന്ന വിഗ്രഹമാണ് സംഘം മോഷ്ടിച്ചത്. 15 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മോഷണസംഘത്തെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 24ന് 400 വര്‍ഷം പഴക്കമുള്ള അഗസ്തേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹമാണ് 15 അംഗസംഘം മോഷ്ടിച്ചത്. വിഗ്രഹത്തില്‍ വജ്രം പതിപ്പിച്ചിട്ടുണ്ടെന്ന തെറ്റിധാരണയിലാണ് ഈ ബ്രഹ്മാണ്ഡ വിഗ്രഹം മോഷ്ടിച്ചത്.

പ്രദേശത്തെ ഒരു പുഴയുടെ തീരത്ത വിഗ്രഹം എത്തിച്ച ശേഷം നടത്തിയ പരിശോധനയില്‍ രത്നമില്ലെന്ന കണ്ടെത്തുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തില്‍ സിസി ക്യാമറയില്ലാത്തതും മോഷ്ടാക്കളെ സഹായിച്ചു.

Exit mobile version