അച്ഛന്‍ എക്കാലത്തെയും ഹീറോ! ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം വീട്ടുകാര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു; വിവാഹ വാര്‍ഷിക ദിനത്തില്‍ പിറന്ന കണ്‍മണിക്കൊപ്പം പ്രിയതമന്റെ ചിത്രത്തിന് മുന്നില്‍ അമൃത

ഗര്‍ഭിണിയായ അമൃതയെ ഡോക്ടറെ കാണിച്ച് തിരിച്ച് വരുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം അമൃതയുടെ മുന്നില്‍ വെച്ച് പ്രണയിയെ വെട്ടിക്കൊല്ലുന്നത്

ഹൈദരാബാദ്: ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട പ്രണയ് കുമാറിന്റെ ഭാര്യ അമൃത വര്‍ഷിണി കുഞ്ഞിന് ജന്മം നല്‍കി. വിവാഹ വാര്‍ഷിക ദിനത്തിലാണ് അമൃത കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ ചിത്രത്തിന് മുന്നില്‍ കുഞ്ഞിനൊപ്പം നില്‍ക്കുന്ന അമൃതയുടെ ചിത്രം കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കും. കുഞ്ഞിന്റെ എക്കാലത്തെയും ഹീറോ അച്ഛനായിരിക്കുമെന്നും ചിത്രത്തിനൊപ്പം കാണാം

സ്വന്തം വീട്ടുകാരെ ഭയന്ന് രഹസ്യകേന്ദ്രത്തിലാണ് അമൃത കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ച കാര്യം പ്രണയിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന അമൃതയുടെയും കുഞ്ഞിന്റെയും ചിത്രം പുറത്ത് വരുന്നത്.

ഗര്‍ഭിണിയായ അമൃതയെ ഡോക്ടറെ കാണിച്ച് തിരിച്ച് വരുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം അമൃതയുടെ മുന്നില്‍ വെച്ച് പ്രണയിയെ വെട്ടിക്കൊല്ലുന്നത്. ഏകമകള്‍ പട്ടിക ജാതിക്കാരനായ യുവാവിന്റെ കൂടെ ജീവിക്കുന്നത് സഹിക്കാത്ത അച്ഛന്‍ ഒന്നരക്കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി കൊല്ലുകയായിരുന്നു.

Exit mobile version