ബജറ്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മന്‍മോഹന്‍ സിംഗ്

നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ അടക്കമുള്ളവ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും

മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഏപ്രില്‍ – മേയില്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. ബജറ്റില്‍ മധ്യവര്‍ഗത്തിനേയും കര്‍ഷകരേയും ഗ്രാമവാസികളേയും ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളുണ്ട്. ഇതൊരു തിരഞ്ഞെടുപ്പ് ബജറ്റ് ആണെന്നും മന്‍മോഹന്‍ സിംഗ് എന്‍ഡിടിവിയോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ അടക്കമുള്ളവ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.

രണ്ട് ഏക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. 2000 രൂപയുടെ മൂന്ന് ഘടുക്കളായാണ് ഇത് നല്‍കുക. 75,000 കോടി രൂപയാണ് ഈ പദ്ധതിക്ക് നീക്കം വച്ചിരിക്കുന്നതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. അസംഘടിത മേഖലയിലെ 15,000 രൂപ വരെ മാസ വരുമാനമുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കും. 3000 രൂപയാണ് പെന്‍ഷന്‍ നല്‍കുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ 20 നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തും. ഇന്‍കംടാക്സ് റീഫണ്ടുകള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കും.

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ വലിയ ക്ഷീണം നേരിടുകയും ഘടകകക്ഷികള്‍ ഓരോന്നായി കൊഴിഞ്ഞുപോവുകയും ചെയ്യുന്ന ബിജെപി, തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന അവസരമെന്ന നിലയ്ക്കാണ് ബജറ്റിനെ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തുവിട്ട തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

Exit mobile version