രണ്ട് കോടി ജനങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍

ഇതിനോടകം തന്നെ ആറുകോടി പാചകവാതക കണക്ഷനുകള്‍ സൗജന്യമായി നല്‍കിയെന്നും ബജറ്റ് അവതരണവേളയില്‍ ഗോയല്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: രണ്ടു കോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ഉജ്ജ്വല യോജന പദ്ധതിയിലൂടെ രാജ്യത്ത് 8 ലക്ഷം എല്‍ പി ജി കണക്ഷനുകള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രാലയത്തിന്റെ താല്‍കാലിക ചുമതല വഹിക്കുന്ന റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം.

ഇതിനോടകം തന്നെ ആറുകോടി പാചകവാതക കണക്ഷനുകള്‍ സൗജന്യമായി നല്‍കിയെന്നും ബജറ്റ് അവതരണവേളയില്‍ ഗോയല്‍ വ്യക്തമാക്കി.

Exit mobile version