ജമ്മു കാശ്മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

ജമ്മുകാശ്മീര്‍: ജമ്മു കാശ്മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നാല് പരിസരവാസികള്‍ക്കും പരിക്കേറ്റു. അനന്ത്നാഗ് ഷൈര്‍ബാഗ് പോലീസ് സ്റ്റേഷനു നേരെയാണ് അക്രമം നടന്നത്.

പരിക്കേറ്റ പ്രദേശവാസികളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ദക്ഷിണ കാശ്മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടാകുന്നത്.

Exit mobile version