‘ഞാന്‍ സുന്ദരിയായ ഒരു ട്രാന്‍ജെന്‍ഡര്‍ യുവതിയാണ്,’ഒപ്പം മികച്ചൊരു നര്‍ത്തകിയും’; നര്‍ത്തകി നടരാജ്

'ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്, അല്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ ആയതുകൊണ്ടല്ല'.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പത്മശ്രീപുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ആയി നര്‍ത്തകി നടരാജ്. പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍;

‘ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്, അല്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ ആയതുകൊണ്ടല്ല’.

‘ഞാന്‍ മുപ്പത് വര്‍ഷത്തിലധികം ഭരതനാട്യത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ഫേയ്സ് ബുക്കില്‍ ഞാന്‍ നിത്യകല്ല്യാണി എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഞാനൊരു മാലാഖയാണെന്നാണ് തോന്നാറ്. ഞാന്‍ സുന്ദരിയായ ഒരു ട്രാന്‍ജെന്‍ഡര്‍ യുവതിയാണ്. ഒപ്പം മികച്ചൊരു നര്‍ത്തകിയും. എന്റെ ജീവിതത്തില്‍ ഒരുപാട് മുറിപ്പാടുകള്‍ ഉണ്ട്. അതെല്ലാം ഞാന്‍ മറച്ചുവെക്കുകയാണ്’.

അമ്പതിലേറെ വയസ്സായെങ്കിലും നൃത്തം ചെയ്യുമ്പോള്‍ തനിക്ക് ഇപ്പോഴും പതിനാറ് വയസ്സാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യം നല്‍കിയ മഹത്തായ അംഗീകാരമാണ് ഈ പത്മശ്രീ പുരസ്‌കാരമെന്ന് നടരാജ് നേരത്തെ പറഞ്ഞിരുന്നു.

തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡേഴ്സിന് വലിയ പ്രചോദനമാകുമെന്നും അവര്‍ വ്യക്തമാക്കി. ട്രാന്‍ജെന്‍ഡറുകളെ പ്രതിനിധീകരിക്കുന്ന അര്‍ദ്ധനാരീ സങ്കല്പങ്ങളെയും മറ്റും ചേര്‍ത്തുള്ള നൃത്തരൂപങ്ങളാണ് കൂടുതലായി നടരാജ് വേദിയില്‍ അവതരിപ്പിക്കാറ്

 

Exit mobile version