വെടിയേല്‍ക്കേണ്ടി വന്നാലും ഫെബ്രുവരി 21 ന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും; സ്വാമി സ്വരൂപാനന്ദ് സരസ്വതി

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വെല്ലുവിളിച്ച് ഹിന്ദു ആചാര്യന്മാരുടെ പരം ധരം സദസ്. വെടിയേല്‍ക്കെണ്ടി വന്നാലും അയോധ്യയില്‍ രാമക്ഷേത്രമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സദസില്‍ പങ്കെടുക്കവേ
ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഫെബ്രുവരി 21 ന് തന്നെ ആരംഭിക്കുമെന്നും സ്വരൂപാനന്ദ് സരസ്വതി വ്യക്തമാക്കി.

രാമക്ഷേത്രത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം രംഗത്തുവരണമെന്നും സ്വരൂപാനന്ദ് പ്രതികരിച്ചു.ഫെബ്രുവരി 21 ന് ശിലാസ്ഥാപന കര്‍മ്മം നടത്താനാണ് സന്യാസി സംഘം ഉദ്ദേശിക്കുന്നത്. കുംഭമേളയുടെ അവസാന ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു.

Exit mobile version