50 വര്‍ഷത്തെ മെഡിക്കല്‍ ലീവ് വിറ്റു; വിരമിക്കല്‍ നേരത്ത് നേടിയത് 21 കോടി

മാനേജിങ് ഡയറക്ടര്‍ - സിഇഒ പദവിയിലും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയിലുമെത്തി. തന്റെ 75 % വരുമാനവും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവയ്ക്കുമെന്നു 2016ല്‍ നായിക് പ്രഖ്യാപിച്ചിരുന്നു

ന്യൂഡല്‍ഹി: 50 വര്‍ഷത്തെ മെഡിക്കല്‍ ലീവുകള്‍ വിറ്റത്തിലൂടെ വിരമിക്കന്‍ നേരത്ത് ലഭിച്ചത് 21 കോടി രൂപ. നിര്‍മാണക്കമ്പനി ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ നിന്ന് (എല്‍ആന്‍ഡ്ടി) നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ച അനില്‍ എം. നായിക്കിന്റേതാണ് ഈ സുവര്‍ണ്ണ നേട്ടം.

കമ്പനിയുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബത്തിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. അവധികളില്‍ നിന്നു ലഭിച്ച 21.33 കോടി രൂപയും വിവിധ ആനുകൂല്യങ്ങളും ഉള്‍പ്പെടെ അദ്ദേഹത്തിനു ലഭിച്ചത് 137 കോടി (അടിസ്ഥാന ശമ്പളം 2.7 കോടി രൂപ). എല്‍ആന്‍ഡ്ടി കമ്പനിയില്‍ 1965ല്‍ ജൂനിയര്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു.

തുടര്‍ന്ന മാനേജിങ് ഡയറക്ടര്‍ – സിഇഒ പദവിയിലും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയിലുമെത്തി. തന്റെ 75 % വരുമാനവും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവയ്ക്കുമെന്നു 2016ല്‍ നായിക് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം പത്മവിഭൂഷന്‍ നല്‍കി ആദരിച്ച ഇദ്ദേഹം പ്രൈമറ സ്‌കൂള്‍ അധ്യാപകന്റെ മകനാണ്.

 

 

Exit mobile version